തൊടിയിലെ പൂക്കൾക്കെന്തു ചന്തം
എന്റെ ഇത്തിരിതുമ്പക്കെന്താഘോഷം
ആഷാഡ മേഘം പെയ്തോഴിഞ്ഞു
വാനിൽ പൊന്നിൻ പുലരി കണ്ചിമ്മീടവേ
പഞ്ചവർണ്ണക്കിളി പെണ്ണിന്റെ പാട്ടീ-
പാടവരമ്പിൽ നിറഞ്ഞീടവേ (തൊടിയിലെ)
ഇലച്ചാർത്തിലൂടെന്റെ സൂര്യൻ തങ്ക-
വിരലാല്‍ തൊട്ടെന്നെയുണർത്തി പരിഭവം ചുണ്ടിൽ നിറച്ചു ഞാനെൻ ജാലകപടിയില്‍ മറഞ്ഞുനിന്നു അനുവാദമോദാതെ വന്നൊരാതെന്നലി- ന്നാർദ്രമായെന്തോ പറഞ്ഞു (തൊടിയിലെ)
കതിരോൻ തേരിലേറീ
ഇളയോ പൂത്തുലഞ്ഞു മഞ്ഞക്കുറികൂട്ടണിഞ്ഞവൾ മുക്കുറ്റി
കാക്കപ്പൂവോട് കിന്നരിക്കേ
ഒരോ മലരിതൾ തുമ്പിലും തുമ്പികൾ
ഓണമേ നിന്നെ നിറച്ചു
ഓണമേ നിന്നെ നിറച്ചു...

2 comments:
Beautiful
Tanq
Post a Comment