Thursday, 18 June 2015

പൊരുത്തങ്ങളും പൊരുത്തക്കേടുകളും
ഇടവിട്ട് കതകിൽ മുട്ടുന്നു..
മനസ്സ് അസ്വസ്ഥമാകുന്നു
തെറ്റുകളെക്കുറിച്ച് ബോധ്യമില്ലാതെ
തെറ്റുകാരിയാകേണ്ടിവരുന്നു...
ഒടുവിൽ.....ആകാശത്തിനുചുവട്ടിൽ-
ഞാൻ എരിയുന്ന ചിതയാകുന്നു
ചിന്താഭാരം പേറാതെ
എന്ടെ ചിതയിൽ ഞാൻ എരിഞ്ഞടങ്ങുന്നു.
എല്ലാം കണ്ട കണ്ണുകളും
ജീവൻ പേറിയ ഉടലും
ഒരുപിടി ചാരമായ് തീർന്നപ്പോഴും
കാടുകയറുന്ന ചിന്തകൾമാത്രം
എവിടേക്കെന്നില്ലാതെ പറന്നുനടക്കുന്നു.
ഹേ ജീവിതമേ...............
എന്ടെ വേതനയാണ് നിന്ടെ ലഹരിയെന്നോ?