Wednesday, 21 October 2020

 ചിന്തകൾ ചിലനേരം ആകാശംപോലെ...

പരപ്പളവ് കണ്ടെത്താനാകില്ല. 

ഇടക്ക്, ഗർത്തങ്ങളും ചുഴികളും പേറുന്ന കടൽ... 

ഓരോ അടരിലും നിഗൂഢതകൾ. 

എല്ലാം ശൂന്യമെന്ന് തോന്നുന്ന വായുമണ്ഡലം 

മറുപാതിയിൽ എല്ലാം ഉൾച്ചേരുന്ന പ്രപഞ്ചം.

ചിന്തകൾ ചിലതിങ്ങിനെ,

അറിയുന്തോറും ചുരുളഴിയുന്ന കാട്

മൗനത്തിലാഴുന്ന വാത്മീകം.