Wednesday, 24 February 2016

പുസ്തകത്താളുകൾ ചിതലരിക്കപ്പെട്ടു
ചിന്തകളിൽ ചിലന്തി കൂടുകൂട്ടി
ഹൃദയം ശൂന്യതയുടെ മൂടുപടം അണിഞ്ഞു
പുഞ്ചിരിയുടെ ചായം തേച്ചു
എറുമ്പുകൾ നുരക്കുമ്പോഴും...
അസ്വസ്തത തിങ്ങി നിറയുമ്പോഴും...
ചിന്തകൾ ' സ്വസ്തി' തേടി അലയുന്നു..

Tuesday, 16 February 2016

നിന്നെ ഞാൻ എന്റെ സ്വപ്നങ്ങളിലേക്ക് വിളിക്കയാണ്
നിന്നോടോത്തുള്ള സ്വപ്‌നങ്ങൾ പോലും
എനിക്കിന്ന് തീണ്ടാപ്പാടകലെ...
കാലം നിന്റെ ഓർമ്മകൾക്കുപോലും
എന്നെ അന്യയാക്കുകയാണെന്നോ?
എന്റെ സമ്പന്നത നിന്റെ സ്നേഹമായിരുന്നു
എന്റെ ദാരിദ്രം നിന്റെ സ്നേഹശൂന്യതയും
ഇന്നുഞാൻ ജീവിതത്തിൻ പാതയോരത്ത്
ഭിക്ഷുകിയായ് അലയുകയാണ്
നിന്റെ സ്നേഹം അതുമാത്രമാണ് ഞാൻ
ഭിക്ഷയാചിക്കുന്നത്....
മൂന്നടിമണ്ണിന് മൂലോകം അളന്നെടുത്ത
ബ്രാഹ്മണകുമാരനല്ല ഞാൻ
മറിച്ച്....നിനക്കായ് ഉരുകിത്തീരുന്ന
ഒരു മെഴുകുതിരിനാളം.