Saturday, 3 September 2016

മൃത്യു

മൃത്യു നീ പടിവാതിൽക്കൽ നിൽക്കവേ 
പിൻ വിളിക്കായ് ഞാൻ കാത്തുനിൽപ്പൂ 
എന്നെ ഞാനാക്കിയ ലോകമുണ്ടിക്കരെ 
എന്നെ നടത്തിയ കൈവിരലുണ്ട് 
എന്നെക്കുറിച്ച് വിതുമ്പും മനസ്സുമായ് 
കാത്തിരിക്കാനെന്റെ അമ്മയുണ്ട് 
കത്തും വെയിലിൽ വിയർപ്പന്നമാക്കിയ- 
ന്നെന്നെ വളർത്തിയോരച്ഛനുണ്ട് 
എന്നിലൂടെന്നുമീ ലോകത്തെ കണ്ടൊരീ കുഞ്ഞനുജത്തിയും കൂട്ടിനുണ്ട്.... 
കണ്ടതൊക്കെയും മിഥ്യയെന്നാകിലും കണ്ടുതീർക്കുവാനേറെയുണ്ടീ ഭൂമി 
ഞാൻ വെറും പഥികയെന്നതിന്നപ്പുറം    
ജീവിതത്തിന്റെ കയ്യൊപ്പ് ചേർക്കണം  
അന്ത്യവിശ്രമം കൊള്ളുന്നതിൻ മുന്നെ 
ചെയ്തുതീർക്കേണമേറെ കടമ്പകൾ.... ഇല്ലെനിക്കീവിളിക്കുത്തരമോതുവാൻ 
നീയെനിക്കെന്തിലും മീതെയെന്നാകിലും 

No comments: